Wednesday, August 22, 2012

നോക്കിയ മൊബൈലില്‍ മലയാളം എഴുതാം ,,പുതിയ ട്രിക്ക്


നോകിയ സിംബിയന്‍ മൊബൈലുകളില്‍ മലയാളം എഴുതാന്‍ അറിയാത്തവര്‍ക്കായി ........നെറ്റില്‍ ആദ്യമായി ഒരു പുതിയ ട്രിക്ക് .........

ഒപേറ മിനി ഉപയോഗിച്ച്  മലയാളം വായിക്കുന്ന ട്രിക്ക് എല്ലാവര്ക്കും അറിയാമല്ലോ. നോകിയ സിംബിയന്‍ ,പോലുള്ള മറ്റു മൊബൈലുകളില്‍ മലയാളം എഴുതുന്നത് എങ്ങനെ എന്ന് ഒരുപാട് സുഹൃത്തുക്കള്‍ അന്നെഷിക്കുന്നതായി കണ്ടു. അവര്‍ക്ക്‌ വേണ്ടി ഞാന്‍ ഒരു മലയാളം ടൂള്‍ ഉണ്ടാക്കാം എന്ന് കരുതിയതായിരുന്നു എന്റെ സമയക്കുറവ്‌ മൂലം എനിക്ക് അതിനു സാധിച്ചില്ല ...അതുപോലെ സിംബിയന്‍ ഉപേക്ഷിച്ച്   മിക്കവരും ആണ്ട്രോയിടിലേക്ക് മാറി ..ആണ്ട്രോയിടില്‍ മലയാളം എഴുതാന്‍ നല്ല ടൂളുകളും മാര്‍ക്കറ്റില്‍ ഫ്രീ ആയി ഉണ്ട് ........ആണ്ട്രോയിട് ഉപയോഗിക്കാതവര്‍ക്കായി nokia,etc,ഉപയോഗിക്കുന്നവര്‍ക്കായി  ഞാനൊരു പുതിയ ട്രിക്ക് പറഞ്ഞു തരാം...

ഈ ട്രിക്കിന് നമ്മുക്ക് വേണ്ടത്‌ ഒപേറ മൊബൈല്‍എന്നാ ബ്രൌസര്‍ ആണ് ....ഒപേറ മിനി അല്ല കേട്ടോ ...m.opera.com ഒപേരയുടെ സൈറ്റില്‍ പോയാല്‍ ഒപേറ മൊബൈല്‍  കിട്ടും ....ഒപേറമൊബൈല്‍  സപ്പോര്‍ട്ട് ആകുന്ന എല്ലാ ഫോണിലും ഈ ട്രിക്ക് വര്‍ക്കാകും
ചിത്രം 1

ഇനി നമ്മുക്ക് വേണ്ടത്‌ വരമൊഴി മെത്തേഡ് അനുസരിച്ച് എഴുതുന്നത് എങ്ങനെ എന്നാണു ,,,,വരമൊഴി മെത്തേഡ്‌ അറിയാത്തവര്‍ ചിത്രം 1 നോക്കി മെത്തേഡ്‌ മനസിലാക്കുക


ഇനി നമ്മള്‍ opera mobil ഓപ്പണ്‍ ചെയ്തു അതില്‍ aksharangal.com എന്നാ സൈറ്റില്‍ പോകുക ,,,,,ആ സൈറ്റില്‍ രണ്ട് കള്ളികള്‍ കാണാം അതില്‍ ലെഫ്റ്റ് കാണുന്ന കോളത്തില്‍ മംഗ്ലീഷില്‍ എഴുതുക ,,,,,,ഇപ്പോള്‍ റൈറ്റ്‌ കാണുന്ന കോളത്തില്‍ നമ്മുടെ മംഗ്ലീഷ് മലയാളം ആയി വന്നിട്ടുണ്ടാകും .....പേടിക്കണ്ട നമ്മുക്ക് അതിനെ കുറെ കളങ്ങള്‍ ആയെ കാണൂ ,,,,,ആ കളങ്ങള്‍ കോപി ചെയ്യുക എന്നിട്ട നമ്മുക്ക് മലയാളം കാണാന്‍ കഴിയുന്ന opera mini തുറന്നു നമ്മുക്ക് മലയാളം കമന്റ് കൊടുക്കേണ്ട സ്ഥലത്ത പേസ്റ്റ് ചെയ്ത പോസ്റ്റ്‌ അടിക്കുക .......പോസ്റ്റ്‌ ആയി കഴിഞ്ഞാലേ നമ്മുക്ക് മലയാളം കാണാന്‍ സാദിക്കൂ ......... ട്രൈ ചെയ്തു നോക്കൂ ,,,,,,,സംശയങ്ങള്‍ ചോദിക്കാന്‍ മടിക്കണ്ടാ

[N.B] ഈ ട്രിക്ക്  opera mobil സപ്പോര്‍ത്ടാകുന്നാ എല്ലാ മൊബൈലിലും വര്‍ക്കാകും ,,,,ചില സെറ്റുകളിലെ ഡിഫള്‍ട്ട് ബ്രൌസറിലും വര്‍ക്കാകും പരീക്ഷിച്ചു നോക്കൂ ...,,by basith